കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് 16കാരിെയ പീഡിപ്പിച്ച കേസിൽ നിർണായക തെളിവ്. തെളിവെടുപ്പിനിടെ പൊലീസ് ഭ്രൂണം കണ്ടെടുത്തു. മൂന്നുമാസം പ്രായമായ ഭ്രൂണാവശിഷ്ടമാണ് വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത്. ഗർഭഛിദ്രത്തിന് ശേഷം കേസിലെ പ്രതിയായ കുട്ടിയുടെ പിതാവാണ് ഭ്രൂണാവശിഷ്ടം വീടിനു സമീപം കുഴിച്ചിട്ടത്. വിദഗ്ധ പരിശോധനക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഗർഭച്ഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ വനിത ഡോക്ടർ അടക്കമുള്ളവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. രണ്ടുമാസം മുമ്പാണ് കാഞ്ഞങ്ങാെട്ട സ്വകാര്യ ആശുപത്രിയിൽവെച്ച് കുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയത്.
മദ്രസ അധ്യാപകനായ കുട്ടിയുടെ പിതാവ് കർണ്ണാടക സ്വദേശിയാണ്. ഇയാൾ നേരത്തെ നാലു പീഡന കേസുകളിൽ പ്രതിയായിരുന്നു. നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അമ്മാവൻ നൽകിയ പരാതിയിൽ പിതാവ് ഉൾപ്പടെയുള്ളവരെ പൊലീസ് പിടികൂടുകയായിരുന്നു. വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത സ്ഥലങ്ങളിലുമായി പെൺകുട്ടിയെ പീഡിപ്പിച്ചതിനാൽ പൊലീസ് വെവ്വേറെ കേസുകളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്.
അമ്പതുകാരനായ പിതാവ്, മുഹമ്മദ് റിയാസ് ഞാണിക്കടവ് (20), പി.പി. മുഹമ്മദ്കുഞ്ഞി ഞാണിക്കടവ് (21) ഞാണിക്കടവിലെ 17കാരൻ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ക്വിൻറൽ മുഹമ്മദ് പടന്നക്കാട്, അത്തിച്ച എന്ന അസി, ഷമീം എന്നിവരെ പിടികൂടാനുണ്ട്. മാതാവിനെതിരെയും പോക്സോ പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
കർണാടക മടിക്കേരിയിൽെവച്ചാണ് ക്വിൻറൽ മുഹമ്മദ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മാതാവ് തന്നെയാണ് മടിക്കേരിയിലെ അജ്ഞാത കേന്ദ്രത്തിൽ പെൺകുട്ടിയെ എത്തിച്ചത്. അന്വേഷണം കർണാടകത്തിലേക്കും വ്യാപിപ്പിക്കും. രണ്ട് സംഘങ്ങളാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പീഡിപ്പിച്ച പിതാവ്, ഭാര്യയുടെ ഒത്താശയോടെ മറ്റുള്ളവർക്ക് കാഴ്ചെവക്കുകയായിരുന്നു.
പ്രണയം നടിച്ച് ഞാണിക്കടവ് സ്വദേശിയായ യുവാവ് പെൺകുട്ടിയെ പലതവണയാണ് പീഡിപ്പിച്ചത്. പിന്നീട് ഇയാൾ തെൻറ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ് തുകൊടുക്കുകയായിരുന്നു. ഹോസ്ദുർഗ് തഹസിൽദാർ രത്നാകരൻ, കേസ് അന്വേഷിക്കുന്ന നീലേശ്വരം സി.ഐ മനോജ്, ഫോറൻസിക് സർജൻ ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഭ്രൂണാവഷിഷ്ടം പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.